29 February Saturday

പൗരത്വ നിയമം: കൊൽക്കത്തയിൽ സിപിഐ എം പ്രതിഷേധത്തിൽ അണിചേർന്ന്‌ പതിനായിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

കൊൽക്കത്ത > പൗരത്വഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ സിപിഐ എം നേതൃത്വത്തിൽ വൻപ്രതിഷേധം. പതിനായിരങ്ങളാണ്‌ പ്രതിഷേധത്തിൽ പങ്കെടുത്തത്‌. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സൂര്യകാന്ത് മിശ്രയും മുഹമ്മദ് സലീമും പ്രതിഷേധത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ്‌ ബംഗാളിൽ സിപിഐ എം സംഘടിപ്പിക്കുന്നത്‌. തൃണമൂൽ കോൺഗ്രസ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുമ്പോഴും പ്രതിഷേധങ്ങൾക്കിറങ്ങുന്നില്ലെന്ന് മാത്രമല്ല എൻപിആർ നടപ്പിലാക്കാനുള്ള ഉത്തരവുകൾ പലയിടങ്ങളിലും വരുന്നുമുണ്ട്. രണ്ട് ദിവസം മുൻപ് മാത്രമാണ് എന്താണ് പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്ന് നേതാക്കൾക്ക് മനസിലാവാനുള്ള ക്ലാസ് നൽകിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top