29 February Saturday

പൗരത്വനിയമം: സുപ്രീംകോടതി അഭിഭാഷകര്‍ ജന്തര്‍മന്തറിലേയ്ക്ക് മാര്‍ച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ന്യൂഡല്‍ഹി> പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സുപ്രീംകോടതി അഭിഭാഷകര്‍ പ്രകടനം നടത്തി.സുപ്രീംകോടതിയില്‍ നിന്നും ജന്തര്‍മന്തറിലേയ്ക്കാണ് അഭിഭാഷകര്‍ മാര്‍ച്ച് നടത്തിയത്.

രാജ്യത്തെ പ്രധാന സര്‍വകലാശാലകളിലടക്കം വലിയ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ജനവിരുദ്ധ നിയമത്തിനെതിരെ  അഭിഭാഷകര്‍ മാര്‍ച്ച് നടത്തിയത്.  പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് രാജ്യവ്യാപക സമരത്തിന് പിന്തുണയുമായി സുപ്രീംകോടതി അഭിഭാഷകരും രംഗത്തെത്തിയത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top