01 December Thursday

ഏഴ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

ന്യൂഡല്‍ഹി> ആറുസംസ്ഥാനത്തെ ഏഴ്‌ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. മ​ഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, മൊകാമ, ബിഹാറിലെ ​ഗോപാല്‍​ഗഞ്ച്, ഹരിയാനയിലെ അദ്ദംപുര്‍, തെലങ്കനായിലെ മുനു​ഗോഡെ, ഉത്തര്‍പ്രദേശിലെ ​ഗോല ​ഗൊക്രനാഥ്, ഒഡിഷയിലെ ധാംന​ഗര്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

ഒക്ടോബര്‍ ഏഴിന് ഔദ്യോ​ഗിക വിജ്ഞാപനം വരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 14. ഹിതപരിശോധന 15ന് നടക്കും. 17 വരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ നവംബര്‍ ആറിന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top