17 February Sunday

ബുലന്ദ‌്ശഹർ: ബിജെപി നേതാവ‌് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ലഖ‌്നൗ > ബുലന്ദ‌്ശഹറിൽ ഗോഹത്യനടത്തിയെന്നോരോപിച്ചുണ്ടായ സംഘർഷത്തിനിടെ പൊലീസ‌് ഇൻസ‌്പെക്ടർ സുബോധ‌്കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവ‌് അറസ്റ്റിൽ. ബജ‌്രംഗ‌്ദൾ നേതാവ‌് യോഗേഷ‌് രാജ‌് അറസ‌്റ്റിലായതിനു പിന്നാലെ യുവമോർച്ച നേതാവായ ശിഖർ അഗർവാളാണ‌് പിടിയിലായത‌്. ഉത്തർപ്രദേശിലെ ഹപുരിൽനിന്നാണ‌് പിടിയിലായത‌്. 

കലാപം ഉണ്ടാക്കിയത‌് സുബോധ‌് കുമാർ സിങ്ങാണെന്ന‌് പറഞ്ഞ‌് ശിഖർ അഗർവാൾ കഴിഞ്ഞമാസം വീഡിയോ ഇറക്കിയിരുന്നു. പശുക്കൊലയിൽ പരാതി നൽകാനായി പശുക്കളുടെ ജഡം പൊലീസ‌് പോസ്റ്റിലേക്ക‌് കൊണ്ടുവരുന്നതിൽനിന്ന‌് തങ്ങളെ വിലക്കി സംഘർഷം ഉണ്ടാക്കിയത‌് സുബോധ‌് കുമാറാണെന്ന‌് വീഡിയോയിൽ പറഞ്ഞു. മുസ‌്ലിം സമുദായവുമായി സുബോധ‌്കുമാർ ചേർന്നുവെന്നും അഴിമതിക്കാരനാണെന്നും ശിഖർ അഗർവാൾ ആരോപിച്ചു. ഡിസംബർ മൂന്നിനാണ‌് പശുക്കൊലയാരോപിച്ച‌് ബുലന്ദ‌്ശഹറിൽ കലാപം പൊട്ടിപ്പുറപ്പെട്ടത‌്. പ്രതികളെ പിടിക്കാൻ ശ്രമിക്കാതിരുന്ന പൊലീസ‌് വിമർശനങ്ങൾക്ക‌് ശേഷം 30 പേരെ അറസ്റ്റ‌് ചെയ‌്തു. സുബോധ‌് കുമാറിനെ മഴുകൊണ്ട‌് വെട്ടിയ കാലുവ എന്നയാളെ ഒന്നിന‌് അറസ്റ്റ‌് ചെയ‌്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top