07 December Saturday

മുംബൈയിൽ കെട്ടിടം തകർന്ന‌് 10 മരണം ; തകർന്നത‌് നൂറ്റാണ്ടുപഴക്കമുള്ള കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019


മുംബൈ
മുംബൈയിലെ ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടിടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു. അമ്പതോളം പേർ കുടുങ്ങിക്കിട \ക്കുന്നതായി സംശയിക്കുന്നു. അബ്ദുൾ ഹാമിദ‌് ദർഗയിൽ ചൊവ്വാഴ‌്ച പകൽ  പതിനൊന്നരയോടെയാണ‌് അപകടം. മുഹമ്മദലി റോഡിലുള്ള കേസർഭായ‌് ബിൽഡിങ‌് ആണ‌് തകർന്നത‌്. പിഞ്ചുകുഞ്ഞടക്കം അഞ്ചുപേരെ രക്ഷപ്പെടുത്തി.

ദേശീയ ദുരന്തനിവാരണസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ‌്. ആഴ‌്ചകളായി തുടരുന്ന കനത്ത മഴമൂലമുണ്ടായ വെള്ളക്കെട്ടും ഇടുങ്ങിയ വഴികളും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.  ഇടുങ്ങിയ വഴികളിലൂടെ ജെസിബി പോലുള്ള വാഹനങ്ങൾക്ക‌് എത്താനാവുന്നില്ല. നാട്ടുകാർ കൈകൊണ്ട‌് അവശിഷ‌്ടങ്ങൾ നീക്കിയാണ‌് പരിക്കേറ്റവരെ പുറത്തെടുക്കുന്നത‌്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ‌് അപകടകാരണമെന്നാണ‌് പ്രാഥമിക നിഗമനം. എട്ടുകുടുംബങ്ങളാണ‌് കെട്ടിടത്തിൽ താമസിച്ചിരുന്നതെന്ന‌് നാട്ടുകാർ പറഞ്ഞു.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന‌് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‌്നാവിസ‌് പറഞ്ഞു. മേഖല പുനരുദ്ധരിക്കാനായി അനുമതി നൽകിയിരുന്നു.  ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ‌് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അറ്റകുറ്റപ്പണിക്ക‌് ബൃഹൻമുംബൈ നഗരസഭാധികൃതർ  യഥാസമയം അനുമതി നൽകാത്തതാണ‌് ഈ മേഖലയിൽ കെട്ടിടങ്ങൾ അപകടാവസ്ഥിയാവാൻ കാരണമെന്ന‌് പ്രദേശവാസികൾ പ്രതികരിച്ചു.


പ്രധാന വാർത്തകൾ
 Top