07 September Saturday

4ജി, 5ജി സേവനങ്ങൾക്ക് യൂണിവേഴ്സൽ സിം പ്ലാറ്റ്ഫോമുമായി ബിഎസ്എൻഎൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ന്യൂഡൽഹി > 4ജി, 5 ജി സേവനങ്ങൾക്ക് യൂണിവേഴ്സൽ സിം പ്ലാറ്റ്ഫോമുമായി ബിഎസ്എൻഎൽ. രാജ്യമെമ്പാടുമായി 4ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് യൂണിവേഴ്‌സൽ സിം പ്ലാറ്റ്‌ഫോം അവതരിപ്പിക്കും.

ഉപയോക്താക്കൾക്ക് നിലവിലെ സിം കാർഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങൾ ഉപയോഗിക്കാം. നിലവിലെ സിം കാർഡ് മാറ്റാതെ 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും അപ്‌ഗ്രേഡ് ചെയ്യാൻ സഹായിക്കുന്ന സൗകര്യമാണിതെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് എക്സിൽ അറിയിച്ചു. ഓവർ ദ എയർ സാങ്കേതികവിദ്യയും ബിഎസ്എൻഎൽ അവതരിപ്പിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top