22 September Sunday

ബ്രിട്ടാനിയയും വൻ സാമ്പത്തിക പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കൊല്‍ക്കത്ത > പാർലെയ്ക്കുപിന്നാലെ പ്രെമുഖ ബിസകറ്റ്‌ ബ്രാൻഡായ ബ്രിട്ടാനിയയുേം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌.  പ്രതിസന്ധി മറികടക്കാൻ ബിസ്‌കറ്റിന്റെ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്‌ ബ്രിട്ടാനിയ. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വിലവര്‍ധിപ്പിച്ച്‌  നഷ്ടത്തില്‍നിന്ന് കരകയറാനാണ്  ശ്രമമെന്ന് മാര്‍ക്കറ്റിങ് വിഭാ​ഗം തലവന്‍ വിനയ് സുബ്രഹ്മണ്യം പറഞ്ഞു. കഴിഞ്ഞ ആറുമാസമായി മാന്ദ്യം നേരിടുന്നുണ്ട്‌. ഇപ്പോഴത്തെ മാന്ദ്യം ജനുവരിവരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാ​ഗമായി കമ്പനിയുടെ വില്‍പ്പന വളര്‍ച്ച  പകുതിയായി കുറഞ്ഞു.
അടുത്ത ആറ് മാസം കാര്യങ്ങളിൽ വലിയ പ്രതീക്ഷയില്ല. രാജ്യവ്യാപകമായുണ്ടായ പ്രളയത്തിന്റെ പ്രതിഫലനവും സാമ്പത്തിക രംഗത്തുണ്ടാവും. നാമമാത്രമായ വിലവര്‍ധനയ്‌ക്കൊപ്പം ചെലവ്‌ ഉൽപ്പാദന സംവിധാനം മെച്ചപ്പെടുത്താനും ശ്രമമുണ്ടാവും–-അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top