Deshabhimani

മുംബൈ വിമാനത്താവളത്തിൽ ബോംബ്‌ ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 02:27 AM | 0 min read


മുംബൈ
മുംബൈയിൽനിന്ന്‌ അസർബൈജാനിലേക്ക്‌ പോയ വിമാനത്തിൽ ബോംബ്‌ വച്ചെന്ന്‌ ഭീഷണി സന്ദേശം. മുംബൈ ഛത്രപതി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സിഐഎസ്‌എഫ്‌ കൺട്രോൾ റൂമിലാണ്‌ ചൊവ്വാഴ്‌ച ബോംബ്‌ ഭീഷണി ലഭിച്ചത്‌. ഭീഷണി ലഭിച്ചപ്പോഴേക്കും വിമാനം അസർബൈജാനിൽ എത്തിയിരുന്നു. അസർബൈജാനിലേക്ക്‌ യാത്രചെയ്യുന്ന മുഹമ്മദ്‌ എന്നയാളുടെ കൈയിൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്നായിരുന്നു  അജ്ഞാതൻ അറിയിച്ചത്‌.  ഭീഷണി വ്യാജമായിരുന്നെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു.  45 ദിവസത്തിനുള്ളിൽ വിമാനത്താവളത്തിലുണ്ടാകുന്ന 21–-ാമത്തെ ഭീഷണിയാണിത്‌. തുടർന്ന്‌ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിൽ മാത്രമേ പ്രതിയെ പിടികൂടാൻ  കഴിഞ്ഞിട്ടുള്ളു.

നാ​ഗ്പുർ– കൊൽ‌ക്കത്ത 
ഇൻഡി​ഗോ വിമാനം റായ്‌പുരിൽ ഇറക്കി
നാഗ്‌പുരിൽ നിന്നും കൊൽക്കത്തയിലേക്ക്‌ പോയ ഇൻഡിഗോ വിമാനം ബോംബ്‌ ഭീഷണിയെതുടർന്ന്‌ റായ്‌പുരിൽ അടിയന്തരമായി ഇറക്കി. അധികൃതർക്ക്‌ ലഭിച്ച ഭീഷണി സന്ദേശത്തെതുടർന്നാണ്‌ 187 യാത്രക്കാരുൾപ്പെടെ 193 പേർ സഞ്ചരിച്ച വിമാനം വ്യാഴാഴ്‌ച രാവിലെ റായ്‌പുരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ ഇറക്കിയത്‌. തുടർന്ന്‌ നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന്‌ കണ്ടെത്തി. ശേഷം പകൽ 12ഓടെ കൊൽക്കത്തയിലേക്ക്‌ തിരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home