21 February Thursday

ബിജെപിയെ ജയിപ്പിക്കു, സ്ഥാനം ഉറപ്പാക്കു.. കളക്ടറുടെ വാട്‌സ് ആപ്പ് സന്ദേശം വിവാദത്തില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

ഭോപ്പാല്‍> നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കണമെന്നും ഇതിലൂടെ സ്ഥാനമുറപ്പിക്കു എന്നുമുള്ള സന്ദേശങ്ങളയച്ച ജില്ലാ കളക്ടര്‍ വിവാദത്തില്‍. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലാ കളക്ടറാണ് സബ് കളക്ടറോട് ബിജെപിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ട് വാട്‌സ് ആപ്പ് സന്ദേശം അയച്ചത്. വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നതോടെ ജൈത്പൂര്‍ മണ്ഡലത്തില്‍  വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ജൈത്പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്നു കളക്ടര്‍ അനുഭ ശ്രീവാസ്തവ ഡെപ്യൂട്ടി കളക്ടര്‍ പൂജാ തിവാരിയോട് ആവശ്യപ്പെടുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സന്ദേശങ്ങള്‍ അയച്ചത്.

 അതേസമയം, വിഷയം ഗൗരവമുള്ളതാണെന്നും കളക്ടറെ സ്ഥാനത്തുനിന്നും മാറ്റി റിപ്പോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
 


പ്രധാന വാർത്തകൾ
 Top