13 May Thursday

വോട്ടെടുപ്പിനിടെ ആക്രമണപരമ്പര ; ഇടതു സംയുക്ത മോർച്ച പ്രവർത്തകരെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021


കൊൽക്കത്ത
ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ്‌ സമയത്തുടനീളം നിരവധി മണ്ഡലങ്ങളിൽ‌ ആക്രമണ പരമ്പര. തൃണമൂലൂം ബിജെപിയും തമ്മിലടിച്ചു. എന്നാൽ, പലയിടത്തും ഇടതുമുന്നണി നേതൃത്വം നൽകുന്ന സംയുക്ത മോർച്ചയുടെ പ്രവർെത്തകരെ ഇരുകുട്ടരും ചേർന്ന്‌ ആക്രമിച്ചു. കസ്ബ, ജാദവപുർ ചിൻസുറ, ചണ്ഡിത്തല, ടോളിഗഞ്ച്‌, ഭംഗാർ, ബിഹാല ഈസ്റ്റ്‌, സിംഗൂർ, സോണാപുർ, ബാലി, ഹൗറ നോർത്ത് എന്നിവിടങ്ങളിൽ സംയുക്ത മോർച്ച സ്ഥാനാർഥികളുടെ ഏജന്റുമാരെ മർദിച്ച്‌ ബൂത്തുകളിൽനിന്ന്‌ ഇറക്കി വിട്ടു. ജാദവപുരിൽ 300–-ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചോദ്യം ചെയ്ത സിപിഐ എം വനിതാ ഏജന്റ് വിപാസാ മണ്ഡലിനെ തൃണമൂലുകാർ അടിച്ച് പരിക്കേൽപ്പിച്ചു. പലയിടങ്ങളിലും അക്രമം പകർത്തിയ മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടു. ചണ്ഡിത്തല ഭഗവതിപൂരിൽ തൃണമൂൽ–- ബിജെപി അക്രമം തടയാൻ പൊലീസ് ലാത്തിച്ചാർജ്‌ നടത്തി. കേന്ദ്രസേനാ വെടിവയ്‌പിൽ കൊല്ലപ്പെട്ട നാലുപേർ തങ്ങളുടെ പ്രവർത്തകരാണെന്ന്‌  തൃണമൂൽ അവകാശപ്പെട്ടു.  എന്നാൽ, മരിച്ചവർ ഒരു പാർടിയിലുമില്ലെന്ന്‌  നാട്ടുകാർ പറഞ്ഞു.

ഉന്നതതല അന്വേഷണം വേണം: സിപിഐ എം
ലാത്തിച്ചാർജ്, ടിയർഗ്യാസ് തുടങ്ങിയ മുന്നറിയിപ്പ്‌ നടപടികളൊന്നും സ്വീകരിക്കാതെ വെടിവച്ചതിൽ ഉന്നതതല അന്വേഷണം വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. സംഭവത്തിൽ തൃണമൂലും ബിജെപിയും ഒരേപോലെ ഉത്തരവാദികളാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സമാധാനം തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും മിശ്ര പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top