24 May Friday

മുസ്‌ലീം വിരുദ്ധ പരാമർശം: പി എസ്‌ ശ്രീധരൻപിള്ളക്കെതിര കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

തിരുവനന്തപുരം> മുസ്‌ലീം വിരുദ്ധ പരാമർശം നടത്തിയ  ബിജെപി സംസ്‌ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിള്ളക്കെതിരെ  കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ ആറ്റിങ്ങൽ പൊലീസ്‌ കേസെടുത്തത്‌.

മതസ്‌പർദ്ധ വളർത്തൽ, വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. സിപിഐ എം നേതാവ്‌ വി ശിവൻകുട്ടിയുടെ  പരാതിയിൽ ആണ്‌ കേസെടുത്തത്‌.

“ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ ഡ്രസ്സൊക്കെ മാറ്റിനോക്കണ്ടേ’ എന്നായിരുന്നു പിള്ള ആറ്റിങ്ങലിൽ  പരസ്യമായി പ്രസംഗിച്ചത‌്.

“ബാലാകോട്ട‌് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്.ജീവൻ നഷ്ടപ്പെടുത്തി വിജയം നേടുമ്പോൾ രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത‌് അവിടെ മരിച്ചുകിടക്കുന്നവർ ഏത‌് ജാതിക്കാരാണെന്ന‌് അറിയണമെന്നുമാണ‌്.'' എന്നിങ്ങനെയാണ്‌ പ്രസംഗിച്ചത്‌. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രകടനപത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു മുസ്‌ലീം വിരുദ്ധ പ്രസംഗം


പ്രധാന വാർത്തകൾ
 Top