07 June Sunday

പീഡനക്കേസ്: ബിജെപി നേതാവ് ചിന്മയാനന്ദിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

ലഖ്‌നൗ > മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി ചിന്മയാനന്ദിനെ പീഡനക്കേസില്‍ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. നിയമ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി  ബലാല്‍സംഘം ചെയ്തുവെന്ന പരാതിയിലാണ്  സുപ്രീംകോടതി നിയമിച്ച അന്വേഷണസംഘം ചോദ്യം ചെയ്തത്.

കുറ്റകൃത്യം നടന്നുവെന്ന് സംശയിക്കുന്ന ചിന്മയാനന്ദിന്റെ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുറിലെ രണ്ട് മുറി പൊലീസ് പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. അതേസമയം പൊലീസ് ഇതുവരെ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.. ചിന്മയാനന്ദന്‍ ഒരു വര്‍ഷത്തിലേറെ ലെെം​ഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.


പ്രധാന വാർത്തകൾ
 Top