20 November Wednesday

സവർക്കർക്ക്‌ ഭാരത്‌രത്‌ന നൽകുമെന്ന്‌ മഹാരാഷ്‌ട്രയിൽ ബിജെപി തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

മുംബൈ > ഹിന്ദു മഹാസഭ നേതാവായിരുന്ന സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കുമെന്ന്‌ ബിഡെപി വാഗ്‌ദാനം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലാണ്‌ വിവാദ വാഗ്‌ദാനം. ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കുമെന്നാണ് പ്രകടനപത്രികയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം.

സാമൂഹ്യപരിഷ്കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍കര്‍ക്കൊപ്പാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന് പത്രികയില്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇക്കാര്യം വ്യക്തമാക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിനല്‍കി ജയിലില്‍നിന്നും പുറത്തിറങ്ങിയ സവര്‍ക്കർക്ക്‌ ഭാരത്‌രത്‌ന നൽകുമെന്ന വാഗ്‌ദാനം ജനങ്ങളെ പരിഹസിക്കുന്നതാണെന്ന്‌ പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top