21 September Saturday

ജെഎൻയു അല്ല, മോഡി നരേന്ദ്ര യൂണിവേഴ്‌സിറ്റി (എംഎൻയു); പേരുമാറ്റണമെന്ന്‌ ബിജെപി എംപി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ന്യൂഡൽഹി>  ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പേര്‌ മോഡി നരേന്ദ്ര യൂണിവേഴ്‌സിറ്റി(എംഎൻയു) എന്നാക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി എംപി രംഗത്ത്‌. നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നുള്ള പാർലമെന്റ്‌ അംഗം ഹൻസ്‌ രാജ്‌ ഹൻസാണ്‌ മോഡി സ്‌തുതിയുമായി രംഗത്തെത്തിയത്‌. ആർടിക്കിൾ 370 റദ്ദാക്കിയ മോഡിസർക്കാരിന്റെ നടപടിയെ ഹൻസ്‌ രാജ്‌ അഭിനന്ദിച്ചു. സർവകലാശാല സന്ദർശിച്ചപ്പോഴാണ്‌ ബിജെപി എംപി ജെഎൻയുവിന്‌ നരേന്ദ്ര മോഡിയുടെ പേര്‌ നൽകണമെന്ന  ആവശ്യമുന്നയിച്ചത്‌. കാശ്‌മീരിന്‌ സ്വയംഭരണാവകാശം നൽകാനുള്ള ജവഹർലാൽ നെഹ്‌റുവിന്റെ തീരുമാനത്തെ ഹൻസ്‌ രാജ്‌ വിമർശിച്ചു.
ജെഎൻയുവിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം തുടരുന്നതിനിടെയാണ്‌  ബിജെപി എംപിയുടെ സന്ദർശനം. സർവകലാശാലയിൽ നിന്നുള്ള ഗവേഷണങ്ങൾക്കും മറ്റുമുള്ള ഫണ്ട് കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

 


പ്രധാന വാർത്തകൾ
 Top