09 November Saturday

നിയമവിരുദ്ധ നിര്‍മാണമെന്ന് ബിജെപി എംപി; ക്രിസ്ത്യൻ പള്ളിയുടെ ചുറ്റുമതിൽ ബിജെപിക്കാർ തകർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ഹൈദരാബാദ്
നിയമവിരുദ്ധ നിര്‍മാണമെന്ന് ആരോപിച്ച് ഹൈദരാബാദ് സിദ്ധിപേട്ടിൽ  ക്രിസ്‌ത്യൻ പള്ളിയുടെ ചുറ്റുമതിൽ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. തിങ്കളാഴ്‌ചയാണ് സംഭവം. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കുക്കന്നൂര്‍പള്ളി പൊലീസ് സ്റ്റേഷനിലെത്തിയ ബിജെപി എംപി രഘുനന്ദൻ റാവു എസ്ഐയോട് തട്ടിക്കയറി. " സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള നിയമവിരുദ്ധ നിര്‍മാണം നീക്കാൻ സര്‍ക്കാര്‍ തന്നെ ഐഎഎസ് ഉദ്യോ​ഗസ്ഥനെ വച്ചിട്ടുണ്ട്.  ഞങ്ങളുടെ പ്രവര്‍ത്തകരും അത്   ചെയ്യുന്നതിലെന്താണ് തെറ്റ്'  എന്നാണ്  എംപിയുടെ വിചിത്രവാദം. രാജ്യദ്രോഹകുറ്റം ചുമത്തി എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും രഘുനന്ദൻ റാവു ആരോപിച്ചു. ​മിച്ചഭൂമിയായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് പള്ളി നിര്‍മിക്കുന്നതെന്നാണ് ബിജെപി വാദം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top