12 September Thursday

​ഗോഡ്സെയെ ന്യായീകരിച്ച് പ്ര​ഗ്യ സിങ്; ​ഗാന്ധിജിയെ വധിച്ചതിന് പിന്നില്‍ കാരണമുണ്ടാകാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ഭോപാല്‍> നാഥുറാം വിനായക ​ഗോഡ്സെയെ ന്യായീകരിച്ച് ബിജെപി എംപി പ്ര​ഗ്യാസിങ് ഠാക്കൂര്‍. ​മഹാത്മാ​ഗാന്ധിയെ വധിച്ചതിനു പിന്നില്‍ വ്യക്തമായ കാരണം ഉണ്ടായിരിക്കാമെന്ന് പ്ര​ഗ്യാസിങ് പറഞ്ഞു. ​ഗോഡ്സെ ഒരു രാജ്യസ്നേഹി ആയിരുന്നു. അദ്ദേഹം തെറ്റുകാരനാണെങ്കില്‍ ​ഗാന്ധിജിയും തെറ്റുകാരനാണ്. കാരണം, ​ഗാന്ധിജി രാജ്യത്തെ വിഭജിച്ച് പാകിസ്ഥാന്‍ രൂപീകരിച്ചെന്നും പ്രഗ്യാസിങ് പ്രതികരിച്ചു. ഭോപാലില്‍ ആജ് തകിന് നല്‍കിയ അഭിമുഖത്തിലാണ് പ്ര​ഗ്യാസിങ്ങിന്റെ വിവാദ പ്രസ്താവന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top