27 February Thursday

പൗരത്വഭേദഗതി നിയമം പാകിസ്ഥാനിലും വേണമെന്ന്‌ ബിജെപി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

ലഖ്‌നൗ >  ഇന്ത്യയിൽ ബുദ്ധിമുട്ടുന്ന മുസ്ലിങ്ങളെ സ്വീകരിക്കാൻ പാകിസ്ഥാനിലും പൗരത്വ ഭേദഗതി നിയമത്തിന്‌ സമാനമായ  നിയമം നടപ്പാക്കണമെന്ന്‌ ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ഖട്ടൗലി എംഎൽഎ വിക്രം സൈനിയുടെതാണ്‌ വിവാദ പ്രസ്താവന.

 പാകിസ്ഥാനിൽ ക്ലേശിക്കുന്നവർക്ക്‌ ഇന്ത്യയിലേക്കും ഇന്ത്യയിൽ ക്ലേശിക്കുന്നവർക്ക്‌ പാകിസ്ഥാനിലേക്കും പോകാൻ കഴിയണം. ആരും അവരെ തടയില്ല. സൈനി പറഞ്ഞു. ആഗസ്തിൽ കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയോട്‌ ‘മുസ്ലിങ്ങൾ സന്തോഷിക്കുവിൻ. അവർക്കിനി വെളുത്ത പെൺകുട്ടികളെ വിവാഹം ചെയ്യാ’മെന്ന
സൈനിയുടെ പ്രസ്താവന വിവാദമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top