07 August Friday

ഗോവയിൽ ബിജെപി എംഎൽഎ ‘ലോക്‌ഡൗൺ’ പാർടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


പനാജി
കോവിഡ്‌ നിയന്ത്രണം പാലിക്കാനുള്ള മുഖ്യമന്ത്രിയുടെ കർശന നിർദേശത്തിന്‌ പിന്നാലെ ഗോവയിൽ ബിജെപി എംഎൽഎ ഗ്ലെൻ സൂസ ടിക്ലോ ആഘോഷപരിപാടിയിൽ. സാമൂഹ്യ അകലം പാലിക്കണം ഒത്തുചേരലുകൾ പാടില്ല, പാർടികൾ നടത്തരുത്‌ എന്ന്‌‌ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത് ഞായറാഴ്‌ച പറഞ്ഞിരുന്നു. ഇതിനു ‌പിന്നാലെ എംഎൽഎ പാർടിയിൽ പങ്കെടുത്തത്‌ വിവാദമായി. എംഎൽഎ പാർടിയിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നു.

സംഭവം അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, താൻ പാർടിയിൽ പങ്കെടുത്തില്ലെന്നും അടുത്ത സുഹൃത്ത്‌ വിളിച്ചപ്പോൾ അവിടെ കയറുകമാത്രമാണ്‌ ചെയ്‌തതെന്നും‌ എംഎൽഎ ഗ്ലെൻ ടിക്ലോ പറഞ്ഞു. അനുമതി വാങ്ങിയാണ്‌ പാർടി നടത്തിയതെന്ന്‌ പങ്കെടുത്ത ബിജെപി കൗൺസിലർ ഫ്രാൻസിസ്കോ കാർവാലോ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top