20 July Saturday

അന്യജാതിക്കാരനുമായുള്ള വിവാഹം; ബിജെപി എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന്‌ മകൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ന്യൂഡൽഹി > അന്യജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന‌് അച്ഛനിൽനിന്നും സഹോദരനിൽനിന്നും വധഭീഷണിയുണ്ടെന്ന‌് ബിജെപി എംഎൽഎയുടെ മകൾ. ഉത്തർപ്രദേശ‌ിലെ ബറേലി മണ്ഡലത്തിലെ എംഎൽഎ രാജേ‌ഷ‌് മിശ്രയുടെ മകൾ സാക്ഷി മിശ്രയാണ‌് തനിക്കും ഭർത്താവിനും ഭീഷണിയുള്ളതായി സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത‌്. അച്ഛനും സഹോദരനും തങ്ങളെ പിന്തുടരുകയാണെന്നും ഇത‌് അവസാനിപ്പിക്കണമെന്നും സാക്ഷി ആവശ്യപ്പെടുന്നു.

‘‘ദയവുചെയ‌്ത‌് ഞങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കൂ. ഞാൻ ശരിക്കും വിവാഹിതയാണ‌്. ഫാഷനുവേണ്ടി സിന്ദൂരം അണിയാറില്ലെന്നേയുള്ളു. പപ്പാ, നിങ്ങൾ എന്റെ പിന്നാലെ ഗുണ്ടകളെ അയച്ചിരിക്കുകയാണ‌്. ഞാൻ തളർന്നു. ഞങ്ങൾ ഓടിത്തളർന്നു.

ഞങ്ങളുടെ ജീവൻ അപകടത്തിലാണ‌്. അഭിയെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത‌് അവസാനിപ്പിക്കണം ’’–- സാക്ഷി മിശ്ര പുറത്തുവിട്ട വീഡിയോക്ലിപ്പിങ്ങിൽ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ‌്ചയാണ‌് സാക്ഷി ഇരുപത്തൊമ്പതുകാരനായ വ്യവസായി അജിതേഷ‌് കുമാറിനെ വിവാഹം കഴിച്ചത‌്.  പൊലീസ‌ിനോട‌് സംരക്ഷണം ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട‌്. എന്നാൽ, ഇത‌് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും  വിവാഹം എതിർത്തത‌് പ്രായവ്യത്യാസമുണ്ടായിരുന്നതിനാലാണെന്നുമാണ‌് രാജേഷ‌് മിശ്ര പ്രതികരിച്ചത‌്.


പ്രധാന വാർത്തകൾ
 Top