19 June Wednesday

ഗോഡ്‌സെയെ അനുകൂലിച്ച് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെ

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

ന്യൂഡല്‍ഹി> പ്രജ്ഞ സിംഗ് ഠാക്കൂറിനുപിന്നാലെ ഗോഡ്‌സെയെ അനുകൂലിച്ച് കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്.കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെ, ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരാണ് ഗോഡ്‌സെ അനുകൂല പരാമര്‍ശവുമായി രംഗത്തെത്തിയത്.

ഗോഡ്‌സെയുടെ പരാമര്‍ശത്തില്‍ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ മാപ്പുപറയേണ്ട ആവശ്യമില്ല. ഗോഡ്‌സെ ഇപ്പോള്‍ ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ട്. ഗോഡ്‌സേയും സന്തോഷിക്കുന്നുണ്ടാകും; ഹെഗ്‌ഡെ പറഞ്ഞു
പ്രജ്ഞാ സിംഗിന്റെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി തന്നെ കടുത്ത എതിര്‍പ്പുകളാണ് ഉയര്‍ന്നത്.  ഇതിനുപിന്നാലെയാണ് ഗോഡ്‌സെ അനുകൂല പരാമര്‍ശങ്ങളുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തുവന്നത്‌.

അതേസമയം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഹെഗ്‌ഡെ ഇതിനുനല്‍കിയ വിശദീകരണം





 
 


പ്രധാന വാർത്തകൾ
 Top