05 October Wednesday

തമിഴ്നാട്ടിൽ മന്ത്രിയുടെ കാറിന് ചെരിപ്പേറ് ;5 ബിജെപി നേതാക്കൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

മധുര> തമിഴ്നാട്ടിൽ ധനമന്ത്രി പി ത്യാഗരാജന്റെ വാഹനത്തിനുനേരെ ചെരിപ്പെറിഞ്ഞ അഞ്ച് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ രജൗരിയിൽ വീരമൃത്യുവരിച്ച മധുര സ്വദേശിയായ സൈനികൻ ഡി ലക്ഷ്മണന് ആദരാഞ്ജലി അർപ്പിച്ചശേഷം മടങ്ങിയ മന്ത്രിയുടെ വാഹനത്തിനു നേരെയാണ് ചെരിപ്പെറിഞ്ഞത്.

 സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. എന്നാൽ, സർക്കാർ ചടങ്ങിൽ പാർടി പ്രവർത്തകർ പങ്കെടുക്കുന്നത് പ്രോട്ടോകോൾ ലംഘനമാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ബിജെപി പ്രവർത്തകർ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top