23 January Wednesday

'ദൃശ്യം' മോഡലില്‍ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

ഇന്‍ഡോര്‍ > ഇരുപത്തിരണ്ടുകാരിയെ 'ദൃശ്യം' മോഡലില്‍ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും മൂന്നുമക്കളും അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ബിജെപി നേതാവ് ജഗദീഷ് കരോട്ടിയ (65), മക്കളായ അജയ്, വിജയ്, വിനയ് എന്നിവരും സഹായിയായ നിലേഷ് കശ്യപും ആണ് പിടിയിലായത്. 2016 ഒക്ടോബര്‍ 16നായിരുന്നു സംഭവം. ഇന്‍ഡോര്‍ സ്വദേശിനിയായ ട്വിങ്കില്‍ ഡാഗരൈ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ട്വിങ്കിളും ബിജെപി നേതാവ് ജഗദീഷും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ജഗദീഷിനോടൊപ്പം കഴിയണമെന്നു ട്വിങ്കിള്‍ വാശി പിടിച്ചതോടെ മൂന്നു മക്കളുടെയും സഹായത്താല്‍ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ട്വിങ്കിളിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ട്വിങ്കിളിന്റെ മൃതദേഹം മറവു ചെയ്യുകയും അതേസമയം മറ്റൊരിടത്ത് ഒരു നായയെ കുഴിച്ചിടുകയും ചെയ്‌തു.

ചോദ്യം ചെയ്യലില്‍ ആദ്യം ഈ സ്ഥലമാണു ജഗദീഷും സംഘവും ചൂണ്ടിക്കാട്ടിയത്. പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത്. കൊലപാതകത്തിന് മുന്‍പ് ഇവര്‍ 'ദൃശ്യം' സിനിമ ഒട്ടേറെ തവണ കണ്ടതായി ഡിഐജി ഹരിനാരായണാചാരി മിശ്ര പറഞ്ഞു. പിന്നീട് ലബോറട്ടറിയില്‍ ജഗദീഷിനും രണ്ടും മക്കള്‍ക്കും നടത്തിയ ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്‌സിലേഷന്‍ സിഗ്‌നേച്ചര്‍ ടെസ്റ്റ് വഴിയാണു കുറ്റം തെളിഞ്ഞത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top