17 June Monday

മകളെ തട്ടിക്കൊണ്ടു പോയ ബിജെപി നേതാവ‌് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

കൊൽക്കത്ത
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ അറസ‌്റ്റിലായത‌് ബിജെപി നേതാവായ അച്ഛൻ. പശ‌്ചിമ ബംഗാളിലെ ലാഭ‌്പൂരിലെ ബിജെപി പ്രാദേശിക നേതാവായ സുപ്രഭാത‌് ഭട്ട്യാബലാണ‌് അറസ‌്റ്റിലായത‌്. ഇയാളുടെ മകളെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയിരുന്നു. പെൺകുട്ടിയെ പിന്നീട‌് ഉത്തർപ്രദേശിൽനിന്ന‌് കണ്ടെത്തി. പെൺകുട്ടിയെ പൊലീസ‌് വിശദമായി ചോദ്യം ചെയ‌്തപ്പോഴാണ‌് റാഞ്ചൽ നാടകത്തിനു പിന്നിൽ പിതാവാണെന്ന‌് വ്യക‌്തമായത‌്. ഞായറാഴ‌്ച ഉത്തർപ്രദേശിലെ ദിനജ‌്പൂരിൽ റെയിൽവേ സ‌്റ്റേഷനിൽനിന്നാണ‌് പെൺകുട്ടിയെ കണ്ടെത്തിയത‌്. ‌
 


പ്രധാന വാർത്തകൾ
 Top