27 May Monday

സൈന്യം ശക്തമാക്കുമെന്ന‌് ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

ന്യൂഡൽഹി
തീവ്രവാദത്തോട‌് വിട്ടുവീഴ‌്ചയില്ലാത്ത സമീപനം തുടരുമെന്ന‌് ബിജെപി പ്രകടന പത്രിക. സായുധസേനകളെ ശക്തിപ്പെടുത്തുന്നതിനായി മികച്ച പ്രതിരോധ ഉപകരണങ്ങളുടെ സംഭരണം വേഗത്തിലാക്കും.
ഇടതുതീവ്രവാദം അഞ്ചുവർഷംകൊണ്ട‌് ഇല്ലാതാക്കും.

ദേശീയ സുരക്ഷാനയത്തിന‌് രൂപം നൽകും. സംസ‌്കൃത അധ്യയനം കൂടുതൽ ജനകീയവൽക്കരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. 33 ശതമാനം വനിതാസംവരണം കൊണ്ടുവരും. ദാരിദ്ര്യരേഖയിൽ താഴെയുള്ളവരുടെ ശതമാനം അഞ്ചുവർഷംകൊണ്ട‌് ഒറ്റയക്കത്തിലേക്ക‌് കൊണ്ടുവരും. കർഷകർക്ക‌് പ്രതിവർഷം 6000 രൂപ ധനസഹായം തുടരും. 2022 ഓടെ എല്ലാവർക്കും അടച്ചുറപ്പുള്ള വീട‌് ഉറപ്പാക്കും.

2024 ഓടെ പശ‌്ചാത്തലമേഖലയിലെ നിക്ഷേപം 100 ലക്ഷം കോടിയാക്കി ഉയർത്തും. പലിശരഹിത കിസാൻ ക്രെഡിറ്റ‌് കാർഡ‌് വായ‌്പകൾ അനുവദിക്കും. കൃത്യമായി തിരിച്ചടയ‌്ക്കുമെന്ന ഉറപ്പിൽ കർഷകർക്ക‌് ഒരു ലക്ഷം രൂപവരെ ഒന്നുമുതൽ അഞ്ചുവർഷ കാലയളവിലായി പലിശരഹിത ഹ്രസ്വകാല വായ‌്പ അനുവദിക്കും –-പ്രകടന പത്രികയിൽ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top