12 September Thursday

ഉരുള്‍പൊട്ടലിന് കാരണം ഗോഹത്യ: ബിജെപി നേതാവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കല്‍പ്പറ്റ> വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം ഗോഹത്യയെന്ന് ബിജെപി നേതാവ് ഗ്യാന്‍ദേവ് അഹൂജ.'കേരളത്തിലെ ഗോഹത്യയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.

ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് ഇത്ര വലിയ ദുരന്തങ്ങളിലേക്ക് നയിച്ചിട്ടില്ല,' ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു.

ഗോഹത്യ ഇനിയും തുടര്‍ന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് അഹൂജ പറഞ്ഞത്. ശനിയാഴ്ചയാണ് ഗ്യാന്‍ദേവ് അഹൂജ വിവാദ പരമാര്‍ശം നടത്തിയത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top