23 August Friday

മുഖാമുഖം ഏറ്റുമുട്ടിയിടത്തെല്ലാം കോൺഗ്രസ് തകർന്നു; ബിജെപിയെ തടുത്തത‌് പ്രാദേശിക കക്ഷികൾ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ന്യൂഡൽഹി> ബിജെപിയുമായി മുഖാമുഖം ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ‌് തകർന്നടിഞ്ഞപ്പോൾ പിടിച്ചുനിന്നത‌് പ്രാദേശിക കക്ഷികൾ. തമിഴ‌്നാട്ടിൽ ഡിഎംകെയും തെലങ്കാനയിൽ ടിആർഎസും ആന്ധ്രയിൽ വൈഎസ‌്ആർ കോണ്‍​ഗ്രസും ഒഡിഷയിൽ ബിജു ജനതാദളും ബിജെപിയെ തടുത്തുനിർത്തി. യുപിയിൽ എസ‌്പി–- ബിഎസ‌്പി മഹാസഖ്യത്തിന‌് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമായില്ലെങ്കിലും 17 സീറ്റിൽ ജയിച്ച‌് ബിജെപിയുടെ ഏകപക്ഷീയമായ കുതിപ്പിനെ തടഞ്ഞു.

തമിഴ‌്നാട്ടിൽ ഡിഎംകെ സഖ്യം 39 സീറ്റിൽ ജയിച്ചപ്പോൾ ബിജെപി–- എഐഡിഎംകെ സഖ്യം ഒരു സീറ്റിൽ ഒതുങ്ങി. ബിജെപിക്ക‌് സംസ്ഥാനത്തുണ്ടായിരുന്ന ഏക സീറ്റായ കന്യാകുമാരി നഷ്ടപ്പെടുകയും ചെയ‌്തു. തെലങ്കാനയിലും ആന്ധ്രയിലും വലിയ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നാല‌ു സീറ്റിൽ ഒതുങ്ങി. ആന്ധ്രയിൽ ഒരു സീറ്റ‌ു പോലും നേടാനായില്ല. തെലങ്കാനയിൽ ടിആർഎസും കോൺഗ്രസുമായുള്ള ത്രികോണ മത്സരത്തിലാണ‌് നാല‌ു സീറ്റിലെ ജയം.

ഒഡിഷയിൽ വലിയ മുന്നേറ്റം ബിജെപി അവകാശപ്പെട്ടിരുന്നെങ്കിലും ഒമ്പത‌ു സീറ്റുകൊണ്ട‌് തൃപ‌്തിപ്പെടേണ്ടി വന്നു.
ബിജെപി വക്താവ‌് സംമ്പിത‌് പത്രപുരിയിൽ കഷ്ടിച്ച‌് കടന്നുകൂടുകയായിരുന്നു. ബംഗാളിൽ തൃണമൂലിന്റെ ഏകാധിപത്യ നിലപാടുകളാണ‌് ബിജെപിയുടെ കടന്നുകയറ്റത്തിന‌് അവസരമൊരുക്കിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top