22 October Tuesday

ബിജെപിക്കായി 6 കോൺഗ്രസ‌് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

അഹമ്മദാബാദ‌്
ഗുജറാത്തിൽ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് ഭരണം ഉറപ്പിക്കാനായി കോൺഗ്രസ‌്‌ ഒത്തുകളി. 59 വാർഡുള്ള ജുനഗഡ‌് കോർപറേഷനിൽ 49 ഇടത്തു മാത്രമാണ‌് കോൺഗ്രസ‌് സ്ഥാനാർഥികളെ നിലനിർത്തിയത‌്. ബിജെപിക്ക‌് ഭരണം ഉറപ്പാക്കാൻ ആറുപേരെക്കൊണ്ട‌് പത്രിക പിൻവലിപ്പിച്ചു. മൂന്ന‌് കോൺഗ്രസ‌് നേതാക്കൾ ബിജെപിക്ക‌് പിന്തുണ പ്രഖ്യാപിച്ചു.2009ൽ കോൺഗ്രസാണ‌് ഇവിടെ ജയിച്ചത‌്. 2014ൽ ബിജെപി പിടിച്ചു.

കോൺഗ്രസിനുള്ളിൽ സജീവമായ ചേരിപ്പോരും തർക്കവുമാണ‌് കോർപറേഷൻ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത‌്. പത്രിക പിൻവലിച്ച നാലുപേർ മുസ‌്ലിങ്ങളാണ‌്. അതിൽ രണ്ടുപേർ നിലവിലെ കോൺഗ്രസ‌് മുൻസിപ്പൽ അംഗമായ  ഇബ്രാഹിം ഖുറേഷിയുടെ മക്കളാണ‌്. കോൺഗ്രസിന്റെ സിറ്റി പ്രസിഡന്റായ വിനു അമിപാരയാണ‌് മറ്റൊരാൾ. ബുധനാഴ‌്ച വിനു ബിജെപിയിൽ ചേർന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top