15 December Sunday

ബിജെപിയായ കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

ബിജെപി നാലു സംസ്ഥാനങ്ങളിൽ ഭരണംപിടിച്ചത‌് കോൺഗ്രസ‌് എംഎൽഎമാരെ കൂട്ടുപിടിച്ചാണ‌്. അരുണാചൽപ്രദേശ‌്, മണിപ്പൂർ, ത്രിപുര, ഗോവ സംസ്ഥാനങ്ങളിലാണ‌്  കോൺഗ്രസിനെ വിലയ‌്ക്ക‌് വാങ്ങി ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചത‌്.  ഇപ്പോൾ കർണാടക പിടിക്കാനുള്ള ശ്രമത്തിലാണ‌്. മധ്യപ്രദേശിലും രാജസ്ഥാനിലും അട്ടിമറിക്ക‌് ഒരുക്കം കൂട്ടുന്നു.
 
ഉത്തരാഖണ്ഡിൽ കോൺഗ്രസ‌് മന്ത്രിസഭയുടെ പതനത്തിന‌്ഇടയാക്കിയതും ബിജെപിയിലേക്കുള്ള ചേക്കേറൽതന്നെ. സംസ്ഥാനങ്ങളിൽനിന്ന‌് പല ഘട്ടങ്ങളിലായി 100ലധികം കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് ചേക്കേറി. മധ്യപ്രദേശിൽ ശേഖർ ചൗധരി, സുനിൽ മിശ്ര എന്നിവരുൾപ്പെടെ അരഡസനോളം കോൺഗ്രസ‌് എംഎൽഎമാർ സംഘപരിവാർ വേഷമിട്ടു. ഹിമാചലിൽ മുൻ കോൺഗ്രസ‌് നേതാവ‌് സുഖ‌്റാമിന്റെ മകനും എംഎൽഎയുമായ അനിൽശർമയടക്കം രണ്ട‌് എംഎൽഎമാർ കൂറുമാറി. 60 അംഗ മണിപ്പൂർസഭയിൽ കോൺഗ്രസിന‌് 28 ഉം ബിജെപിക്ക‌് 21 ഉം സീറ്റാണുണ്ടായിരുന്നത‌്. ഒമ്പതുപേർ  ബിജെപിയിലേക്ക‌് കാലുമാറിയതോടെ കോൺഗ്രസിന‌് ഭരണം നഷ്ടമായത്‌.

ഓപ്പറേഷൻ താമര

വടക്ക‌് കിഴക്കൻ സംസ്ഥാനങ്ങളിലെ ഓപ്പറേഷൻ താമരയുടെ പ്രധാന സംഘാടകൻ അസമിലെ കോൺഗ്രസ‌് നേതാവ‌് തരുൺ ഗൊഗോയ‌്  മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമയാണ‌്.  ഹിമന്ത 2016 ലാണ‌് ബിജെപിയിലെത്തിയത‌്.  ഛത്തീസ‌്ഗഡിൽ കോൺഗ്രസിന്റെ വർക്കിങ‌് പ്രസിഡന്റും ആദിവാസി വിഭാഗം നേതാവുമായ രാംദയാൽ ഉയികെ തെരഞ്ഞെടുപ്പ‌് വേളയിലാണ‌് കോൺഗ്രസ‌് വിട്ട‌് ബിജെപിയിലെത്തിയത‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top