09 December Friday
2017–-21 കാലയളവില്‍ 10 ലക്ഷംപേരെ കുടിയിറക്കി

2021ൽ കുടിയിറക്കിയത് 
2 ലക്ഷംപേരെ ; പൊളിച്ചത് 36,480 വീട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


ന്യൂഡൽഹി
രാജ്യത്ത്‌ കഴിഞ്ഞവർഷം രണ്ടു ലക്ഷംപേരെ നിർബന്ധിതമായി കുടിയൊഴിപ്പിച്ചെന്ന്‌ റിപ്പോർട്ട്‌. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ചേർന്ന്‌ 36,480 വീട്‌ പൊളിച്ചെന്നും ഹൗസിങ്‌ ആൻഡ്‌ ലാൻഡ്‌ റൈറ്റ്‌സ്‌ നെറ്റ്‌വർക്കി (എച്ച്‌എൽആർഎൻ)ന്റെ റിപ്പോർട്ടിൽ പറഞ്ഞു. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം 2017–-21ൽ 10 ലക്ഷംപേർ കുടിയൊഴിപ്പിക്കപ്പെട്ടു. ഇതിൽ 59 ശതമാനത്തിനും പുനരധിവാസം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത്‌ 1.5 കോടി പേരാണ്‌ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്‌. 2022ൽ ജൂലൈ വരെ 25,800 വീട്‌ പൊളിച്ചു. ഇതുവഴി 1.24 ലക്ഷംപേർ വഴിയാധാരമായി. 2021ൽ 57 ശതമാനംപേരും കുടിയൊഴിപ്പിക്കപ്പെട്ടത്‌ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികളുടെ ഭാഗമായാണ്‌. മറ്റുള്ളവർക്ക്‌ കൈയേറ്റത്തിന്റെയും ചേരിനിർമാർജനത്തിന്റെയും വികസനത്തിന്റെയും പേരിലാണ്‌ കിടപ്പാടം നഷ്ടപ്പെട്ടത്‌.

കോടതി, ദേശീയ ഹരിത ട്രിബ്യൂണൽ വിധികളിലൂടെ ഒരു ലക്ഷത്തിലധികം ആളുകളെയും കുടിയൊഴിപ്പിച്ചു. സംസ്ഥാനങ്ങൾ ശിക്ഷാനടപടിയായി വീടുകൾ പൊളിക്കുന്ന രീതി വർധിച്ചുവരികയാണെന്നും ഇത്‌ മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top