14 July Tuesday

ത്രിപുരയിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ബിജെപി ആക്രമണം; സംസ്ഥാന സെക്രട്ടറിക്കടക്കം പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

അഗര്‍ത്തല > ത്രിപുരയില്‍ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് നേരെ ബിജെപി ആക്രമണം. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തത്. അതിന് ശേഷമായിരുന്നു ആക്രമണം നടന്നത്. എസ്‌എഫ്ഐ ത്രിപുര സംസ്ഥാന സെക്രട്ടറി സന്ദീപൻ ദാസിനടക്കം ഏഴ് പേര്‍ക്ക്‌ പരിക്കേറ്റു.

കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് ബ്ലഡ് ബാങ്കുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേര്‍ന്ന് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സിപിഐ എം നേതാവ് അമല്‍ ചക്രബര്‍ത്തി പറഞ്ഞു. സംഭവത്തില്‍ വെസ്റ്റ് അഗര്‍ത്തല പൊലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷവും ക്യാമ്പിന്റെ പ്രവര്‍ത്തനം സജീവമായി നടന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി നബറുണ്‍ ദാസ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top