05 December Thursday

ബിഹാറിലെ വ്യാജമദ്യദുരന്തം; മരണസംഖ്യ 25 ആയി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

പട്ന > ബിഹാറിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. 49 പേർ ചികിത്സയിലാണ്. സിവാൻ, സരൻ ജില്ലകളിലുള്ളവരാണ് മരിച്ചത്. മീഥൈൽ ആൽക്കഹോൾ കലർത്തിയ മദ്യമാണ് ദുരന്തകാരണമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി നിതിഷ് കുമാർ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി. സംഭവത്തിൽ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം പിടിച്ചെടുത്തു.

ദുരന്തത്തിന്റെ ഉത്തരവാദി എൻഡിഎ സർക്കാറാണെന്നും വ്യാജ മദ്യ വിൽപനയ്ക്ക് പിന്നിൽ ഉന്നതരാണെന്നും ആർജെഡി ആരോപിച്ചു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബീഹാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top