05 July Tuesday

നടിയും മോഡലുമായ ബിദിഷ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കൊല്‍ക്കത്ത> ബംഗാളി നടിയും മോഡലുമായ  ബിദിഷ ഡേ മജൂംദറി(21)നെ  ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റില്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
 
കഴിഞ്ഞ നാലുമാസമായി  ബിദിഷ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് താമസം. കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അനുഭാബ് ബേറ എന്നയാളുമായി നടി പ്രണയത്തിലായിരുന്നു.

  മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആര്‍.ജി. ഖാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top