10 September Tuesday

ഉരുള്‍പൊട്ടല്‍: അമിത് ഷായ്ക്ക് പിന്നാലെ കേരളത്തിനെതിരെ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ന്യൂഡല്‍ഹി>വയനാട് ഉരുള്‍പൊട്ടലില്‍ കേരളത്തിനെതിരെ ആരോപണവുമായി കേന്ദ്ര  വനം പരിസ്ഥിതി  മന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത ഖനനവും കുടിയേറ്റവുമാണ് പ്രളയത്തിന് കാരണമെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു.

 ഭൂമി കയ്യേറാന്‍ രാഷട്രീയനേതാക്കള്‍ കൂട്ടുനില്‍ക്കുന്നു. മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാനം പദ്ധതി  തയ്യാറാക്കണമെന്ന് മന്ത്രി  പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയെ കേരളം അവഗണിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top