01 April Saturday

ഭാരത്‌ ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു; സുരക്ഷയില്ലെന്ന്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

Photo Credit: RahulGandhi/facebook

ന്യൂഡൽഹി > രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞദിവസം ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലില്‍ വെച്ച് ജനക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയിരുന്നു. ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൊലീസ് നിഷ്‌ക്രിയമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കുമെന്ന് ഭാരത് ജോഡോ സംഘാടകര്‍ അറിയിച്ചു.വെള്ളിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര പുനരാരംഭിച്ചത്. ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ലയും ബനിഹാലില്‍ യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top