17 May Tuesday

മൂക്കിലൂടെ 
നല്‍കുന്ന വാക്‌സിന് 
മൂന്നാംഘട്ട അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


ഹൈദരാബാദ്
ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ്  വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറൽ അനുമതി നൽകി. കരുതൽ ഡോസായിട്ടാണ് വാക്സിൻ ഉപയോ​ഗിക്കുകയെന്ന്  ഭാരത് ബയോടെക്  അറിയിച്ചു. ഡൽഹി എയിംസ് ഉൾപ്പെടെ അഞ്ച് സ്ഥലത്ത്‌ വാക്സിൻ പരീക്ഷിക്കും. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവരിലായിരിക്കും പരീക്ഷണം നടത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top