05 December Thursday

രണ്ട് മണിക്കൂര്‍ ഗതാഗത തടസം: ബംഗളൂരുവില്‍ ആളുകള്‍ വാഹനം വഴിയിലുപേക്ഷിച്ച് വീട്ടിലേക്ക് നടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ബംഗളൂരു> കനത്ത മഴമൂലമുണ്ടായ ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടപ്പോള്‍ ആളുകള്‍ വാഹനമുപേക്ഷിച്ച് റോഡിലിറങ്ങി നടന്നു. ബംഗൂളൂരുവിലാണ്  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വാഹന തടസം തുടര്‍ക്കഥയാകുന്നത്.

വെള്ളക്കെട്ടും അസഹ്യമായതോടെ  വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ആളുകള്‍ക്ക് വാഹനമുപേക്ഷിക്കാതെ മറ്റുവഴികളുണ്ടായിരുന്നില്ല. ബുധനാഴ്ച  വൈകുന്നേരമായിരുന്നു സംഭവം.

ഫ്‌ളൈ ഓവറിന്റെ ഒരു ഭാഗം പൊലീസ് അടച്ചതോടെ വാഹന തടസം ഇരട്ടിയായി. ട്രാഫിക് ജാമിന്റെ ചിത്രങ്ങള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ സമയത്ത്  ആശുപത്രിയിലേക്ക് അത്യാവശ്യമായി രോഗിയെ കൊണ്ടുപോവുകയാണെങ്കില്‍ തീര്‍ചയായും രോഗി മരിക്കുമെന്ന് ഒരാള്‍  സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top