11 October Friday

ലിഫ്റ്റ് ചോദിച്ച വിദ്യാർഥിനിയെ ബൈക്ക് യാത്രികൻ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024


ബം​ഗളൂരു
​സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ടി കഴിഞ്ഞ് മടങ്ങവെ ഇരുപത്തിയൊന്നുകാരിയെ ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രക്കാരൻ പീഡിപ്പിച്ചു. ഞായറാഴ്ച പുലര്‍‌ച്ചെ ഒന്നോടെയാണ് സംഭവം. കോറമം​ഗലയിൽനിന്ന്‌ വീട്ടിലേക്ക് പോകാനാണ് പെൺകുട്ടി ബൈക്കിലെത്തിയാളോട് സഹായം ചോദിച്ചത്. ബൈക്കിൽ കയറ്റിയശേഷം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സഹായംതേടി പെൺകുട്ടി അയച്ച സന്ദേശം കണ്ട് സുഹൃത്തുക്കള്‍ സ്ഥലത്ത് എത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. ഒരു ട്രക്കിന് പിന്നിൽ അര്‍ധന​ഗ്നയായി കണ്ട യുവതിയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചു. നഗരത്തിലെ കോളേജിൽ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top