09 November Saturday

യുവതിയെ കൊന്ന്‌ കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽവച്ചു: പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കൊല്ലപ്പെട്ട മഹാലക്ഷ്മി

ബംഗളൂരു > ബംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്‌ജിൽവച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ ഒഡിഷയിൽ തൂങ്ങിമരിച്ച നിലയിൽ. മുക്തിരഞ്ജൻ പ്രതാപ് റോയിയെയാണ് ഭദ്രാക് ജില്ലയിലെ ധുസുരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

ബിഹാർ സ്വദേശി മഹാലക്ഷ്‌മി (29) യാണ് കഴിഞ്ഞദിവസം വ്യാളികാവലിലെ അപ്പാർട്ട്‌മെന്റിൽ അതിദാരുണമായി കൊല്ലപ്പെട്ടത്‌. കൊലയ്‌ക്കുശേഷം മുക്തിരഞ്ജൻ ഒഡിഷയിലേക്ക് കടന്നു. ബംഗളൂരു പൊലീസ് ഇവിടെയെത്തി നടത്തിയ അന്വേഷണത്തിലാണ് വീട്ടിനു സമീപത്തെ വിജനമായ സ്ഥലത്ത്‌ മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞ യുവതി അഞ്ചുമാസമായി ഒറ്റയ്‌ക്കായിരുന്നു താമസം. പ്രതിയും യുവതിയും ഒരേസ്ഥലത്താണ് ജോലിചെയ്യുന്നവരാണെന്നാണ്‌ വിവരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top