04 November Monday

മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ചു: ബംഗളൂരുവിലെ ഷോപ്പിങ് മാൾ അടച്ചിടാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ബം​ഗളൂരു > മുണ്ട് ധരിച്ചെത്തിയ കർഷകന് ഷോപ്പിങ് മാളിൽ പ്രവേശനം നിഷേധിച്ചു. സംഭവം വിവാദമായതോടെ മാൾ ഏഴുദിവസത്തേക്ക് അടച്ചിടാൻ സർക്കാർ നിർദേശം നൽകി. ബം​ഗളൂരു ജിടി മാളിലാണ് സംഭവം നടന്നത്.

ചൊവ്വാഴ്ച വൈകിട്ടാണ് കർഷകനായ ഫക്കീരപ്പ മകനൊപ്പം ഷോപ്പിങ് മാളിലെത്തിയത്. സിനിമ കാണാൻ എത്തിയപ്പോഴായിരുന്നു സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവച്ചത്. പാന്റ്‌സ് ധരിച്ചാലേ അകത്തേക്ക് പ്രവേശനം അനുവദിക്കാനാകൂവെന്ന് പറഞ്ഞായിരുന്നു പ്രവേശനം നിഷേധിച്ചത്.

മാളിന്റെ പോളിസി പ്രകാരം മുണ്ട് ധരിച്ചവരെ അകത്ത് കയറ്റില്ലെന്നും മാളിനകത്ത് കയറണമെന്നുണ്ടെങ്കിൽ പാന്റ്സ് ധരിച്ച് വരണമെന്നും പറഞ്ഞാണ് കർഷകനെയും മകനെയും തടഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കർഷകസംഘടനകളടക്കം നിരവധി പേർ പ്രതിഷേധവുമായി രം​ഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top