20 June Thursday

ബംഗാളിലെ തൃണമൂൽ ‐ ബിജെപി അക്രമം: കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ പ്രതിഷേധ റാലി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

കൊൽക്കത്ത > ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ബംഗാളിൽ തൃണമൂൽ ‐ ബിജെപി പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നോർത്ത്‌ 24 പർഗനാസ്‌ ജില്ലയിൽ വ്യാപകമായ അക്രമമാണ്‌ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നടക്കുന്നത്‌. ശനിയാഴ്‌ച രാത്രി കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട ബിജെപി ‐ തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ടു. 3 ബിജെപി പ്രവർത്തകരും, രണ്ട്‌ തൃണമൂൽ പ്രവർത്തകരുമാണ്‌ കൊല്ലപ്പെട്ടത്‌.

സംസ്ഥാനത്തൊട്ടാകെ നടക്കുന്ന അക്രമങ്ങളിൽ പൊലീസും സർക്കാരും ഇടപെടണമെന്ന്‌ ഇടതുമുന്നണി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top