05 April Sunday

സഹകരണ മേഖലയെ സംരക്ഷിക്കാൻ യോജിച്ച പോരാട്ടത്തിന്‌ തയ്യാറാകണം ‐ തപൻസെൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ന്യൂഡൽഹി > സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തിക്കുന്നതിന് യോജിച്ച പോരാട്ടത്തിന് തയ്യാറാകണമെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ ആഹ്വാനം ചെയ്‌തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) യുടെ സഹകരണ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2020 ഫെബ്രുവരി 17 ന് സംഘടിപ്പിച്ച പാർലമെന്റ്‌ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രസ്ഥാനമായ സഹകരണ മേഖലയെ തകർക്കുന്ന നയങ്ങൾ തുടർച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ ആയിരുന്നു ധർണ . ആദായ നികുതി വകുപ്പിന്റെ 194 (N) ഭേദഗതി സഹകരണ മേലെയിൽ നടപ്പിലാക്കാനുള്ള നടപടി അവസാനിപ്പിക്കുക, ആദായ നികുതിയിൽ 80 (P) യുടെ ആനുകൂല്യം സഹകരണ മേഖലയിൽ നില നിർത്തുക , സഹകരണ ബാങ്കിംങ്ങ് മേഖലയിൽ ദ്വി തല സംവിധാനം നടപ്പിലാക്കുക, കാർഷിക ഗ്രാമ വികസന ബാങ്കുകൾക്ക് ബാങ്കിംഗ് ലൈസൻസ് അനുവദിക്കുക, ഹ്രസ്വകാല വായ്പകൾക്ക് നബാർഡ് പുനർവായ്പ ഉറപ്പാക്കുക, പ്രാഥമിക വായ്പാ സംഘങ്ങൾക്ക് വായ്പ നേരിട്ട് നൽകാനുള്ള വാണിജ്യ ബാങ്കുകളുടെ നടപടി അവസാനിപ്പിക്കുക , അർബർ ബാങ്കുകൾ സ്മോൾ ബാങ്കുകൾ ആക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പശ്ചിമ ബംഗാളിലേയും ത്രിപുരയിലേയും സഹകരണ ജീവനക്കാർക്ക് എതിരേയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക , സഹകരണ ബാങ്ക് ജീവനക്കാർക്ക് മെച്ചപ്പെട്ട പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ.



പിഎംസി ബാങ്കിലെ തട്ടിപ്പിന്റെ പേരിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച സഹകരണ ബില്ല് മേഖലയെ തകർക്കുന്ന നടപടിയാണ്. സഹകരണ മേഖലയിൽ ഭരണഘടനാപരമായി, സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ  കവർന്നെടുക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷൃമിടുന്നത്. കഴിഞ്ഞ ബജറ്റ് നിർദേശങ്ങളിൽ സഹകരണ മേഖലയെ കോർപ്പറേറ്റ് സ്ഥാപനങ്ങളായി കാണുന്ന നയം മാറ്റവും പ്രകടമാണ്. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയും സഹകരണ മേഖലയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ചെയ്യും. മുൻകാലങ്ങളിൽ കേന്ദ്ര സർക്കാർ സഹകരണ മേഖലക്ക് നൽകിയിരുന്ന എല്ലാ പരിരക്ഷകളും പടിപടിയായി ഇല്ലാതാക്കുകയാണ്.  പണമിടപാട് കുറക്കാൻ എന്ന പേരിൽ ഒരു കോടിയിലേറെ രൂപ പണമായി പിൻവലിച്ചാൽ, വ്യക്തികൾക്ക് ഈടാക്കുന്നത് പോലെ, അധികരിച്ച തുകക്ക് രണ്ട് ശതമാനം നികുതി നൽകണമെന്ന നിർദ്ദേശം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളെയാണ്.

സഹകരണ സംഘങ്ങൾ നൽകുന്ന ഹ്വസ്വകാല കാർഷിക മേഖലയാ വായ്പകൾക്ക് നബാർഡ് നൽകിയിരുന്ന പുനർവായ്പാ സംവിധാനം പടിപടിയായി കുറച്ചു കൊണ്ടിരിക്കുകയാണ്. അതേ സമയം മുത്തൂറ്റ് പോലുള്ള ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്ക് റിസർവ്വ് ബാങ്കിന്റെ നിർദ്ദേശപ്രകാരം നബാർഡ് കോടികളാണ് പുനർ വായ്പയായി അനുവദിക്കുന്നത്. ഇത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ധർണ CITU ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്‌തു. കേരളത്തിൽ നിന്നും ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, കേരള സംസ്ഥാന സഹകരണ  ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, കാർഷിക ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനാ പ്രതിനിധികൾ ധർണയിൽ പങ്കെടുത്തു. ബെഫി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദേ ബശിഷ് ബാസു, അഖിലേന്ത്യാ പ്രസിഡന്റ് C J നന്ദകുമാർ , ബെഫി കേരളാ ജനറൽ സെക്രട്ടറി ട ട അനിൽ, സഹകരണ സബ് കമ്മറ്റി കൺവീനർ തമിഴരശ്, സബ് കമ്മറ്റി ജോയിന്റ് കൺവീനർ K T അനിൽ കുമാർ, ബിപ്ലവ് നാഥ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top