രാജ്യസഭയിൽ കോൺഗ്രസ് എംപിയുടെ സീറ്റിൽ നിന്ന് നോട്ടുകെട്ടുകൾ ലഭിച്ചു
ന്യൂഡൽഹി> രാജ്യസഭയിൽ കോൺഗ്രസ് എംപി മനു അഭിഷേക് സിങ്‌വിയുടെ സീറ്റിൽ നിന്ന് നോട്ടുകെട്ടുകൾ ലഭിച്ചതായി രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍. സംഭവത്തിൽ ചെയർമാൻ അന്വേഷണത്തിന് നിർദേശിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും സമാന ആവശ്യം ഉയർത്തി.
അതേസമയം കോൺഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിയുടെ പേര് ഉദ്ധരിച്ചുകൊണ്ട് അന്വേഷണം ആവശ്യപ്പെടാൻ ശ്രമിച്ചത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖേ തടഞ്ഞു. മുൻവിധിയോടെ കാര്യങ്ങൾ കാണരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
0 comments