19 March Tuesday

മഞ്ഞിൽ അകപ്പെട്ടവരെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

ശ്രീനഗർ> കനത്ത മഞ്ഞുവീഴ്ചയിൽ ബന്ദിപ്പുർ ജില്ലയിൽ കുടുങ്ങിപ്പോയ അഞ്ചുപേരെ രക്ഷപ്പടുത്തി. വടക്കൻ കശ‌്മീരിലെ അജാസിൽ ശനിയാഴ്ച അതിരാവിലെ  മഞ്ഞുവീഴ്ചയുണ്ടായതായി ദുരന്തനിവാരണ സേനയാണ്‌ അറിയിച്ചത‌്. അഞ്ചുപേർ കുടുങ്ങിയതായും രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമാണ‌് അധികൃതർ പറഞ്ഞത‌്. പൊലീസിന്റെയും പട്ടാളത്തിന്റെയും സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെയാണ‌് അഞ്ചുപേരെയും രക്ഷപ്പെടുത്തിയത‌്.


പ്രധാന വാർത്തകൾ
 Top