Deshabhimani

കള്ളപ്പണം വെളുപ്പിക്കൽ കേസ്‌: പുരി ക്ഷേത്രപൂജാരിക്ക്‌ മുൻകൂർജാമ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 10:30 PM | 0 min read

ന്യൂഡൽഹി> പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരി രാജ്‌കുമാർ ദയ്‌താപതിക്ക്‌ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ(പിഎംഎൽഎ)പ്രകാരമുള്ള  കേസിൽ സുപ്രീംകോടതി മുൻകൂർജാമ്യം അനുവദിച്ചു.  കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന തുക റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ കെട്ടിവെക്കണമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അധ്യക്ഷനായ ബെഞ്ചാ  ഉപാധിവച്ചു.

കുൽദീപ്‌ ശർമ, ഭാര്യ അപർണാ ശർമ എന്നിവർക്കെതിരെ ചില വിദേശപൗരൻമാർ നൽകിയ വഞ്ചനാകേസിൽ ഇടനിലക്കാരനായത്‌ പൂജാരിയായിരുന്നു. കേസ്‌ ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ്‌ പൂജാരിക്ക്‌ എതിരെ പിഎംഎൽഎ കേസെടുത്തതത്‌.



deshabhimani section

Related News

0 comments
Sort by

Home