26 October Monday

ബാബ്‌റി മസ്‌ജിദ് തകർക്കൽ: വിധി പ്രസ്‌താവം തുടങ്ങി; അദ്വാനിയടക്കം ആറ് പ്രതികൾ ഹാജരായില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

ലഖ്‌നൗ > അയോധ്യയിലെ ബാബ്‌റി മസ്‌ജിദ് തകർക്കൽ ഗൂഢാലോചനാകേസിൽ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി അൽപ്പസമയത്തിനകം വിധി പ്രസ്താവിക്കും. ജസ്റ്റിസ് എസ് കെ യാദവ് 2000 പേജുള്ള വിധി പ്രസ്താവം വായിച്ച് തുടങ്ങി. 27 വർഷം പഴക്കമുള്ള കേസിൽ മുതിർന്ന  ബിജെപി മനേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ് തുടങ്ങിയവരാണ് പ്രതികൾ.

32ൽ 26 പ്രതികളാണ് കോടതിയിൽ ഹാജരായിരിക്കുന്നത്. എൽ കെ അദ്വാനി, മുരളി മനോഹർ മനോഹർ ജോഷി, കല്യാൺ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യ, ഗോപാൽ ദാസ് എന്നിവർ ഹാജരായിട്ടില്ല. അനാരോഗ്യം മൂലം എത്താനാകില്ലെന്ന് ഇവർ കോടതിയെ അറിയിച്ചതിനാൽ വീഡിയോ കോൺഫറൻസ് മുഖാന്തരം പങ്കെടുക്കും. കോവിഡ് ബാധിതയായതിനാലാണ് ഉമ ഭാരതി കോടതിലെത്താതിരുന്നത്.  വിധി പ്രസ്താവത്തിനു മുന്നോടിയായി ഉത്തർപ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും വൻ സുരക്ഷ ഏർപ്പെടുത്തി.

ഗൂഢാലോചന, മതസ്പർധ വളർത്തൽ, ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയത്. വർഷങ്ങളായി തുടരുന്ന കേസിൽ  ഈ മാസം 30നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകി. അദ്വാനി ഉൾപ്പെടെയുള്ളവർക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് 2017ൽ സുപ്രീംകോടതി ഉത്തരവുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top