19 September Sunday

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ബംഗളൂരു > കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. സർക്കാരിന്റെ രണ്ടാം വാർഷികച്ചടങ്ങുകൾക്ക് ഒടുവിലാണ് യെദ്യൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ മാറ്റാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾ നടക്കുന്നതിനിയാണ്‌ യെദ്യൂരപ്പയുടെ രാജി. ആരാകും അടുത്ത കർണാടക മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും.

അടുത്തിടെ ബിജെപിയിലെ പാളയത്തിൽ പട ശക്തമായതോടെ യെദ്യൂരപ്പ ലിംഗായത്ത്‌ ശക്തികേന്ദ്രങ്ങളെ തന്നോടൊപ്പം അണിനിരത്തിയിരുന്നു. ഇതോടെ നേതൃമാറ്റം അനിശ്ചിതത്വത്തിലുമാക്കി. ലിംഗായത്ത്‌ പുരോഹിതരും കോൺഗ്രസ്‌ നേതാക്കളും യെദ്യൂരപ്പയ്‌ക്കുവേണ്ടി നിലയുറപ്പിച്ചതോടെ കേന്ദ്രനേതൃത്വവും ആശങ്കയിലായിരുന്നു.

കോവിഡ്‌ കൈകാര്യം ചെയ്‌തതിലെ വീഴ്‌ചയും മകൻ ഭരണത്തിൽ ഇടപെടുന്നതും ഉയർത്തിയ പ്രതിഷേധ കൊടുംങ്കാറ്റിൽ യെദ്യൂരപ്പ വീഴുമെന്ന സൂചന ശക്തമായിരുന്നു. ജൂലൈ ആദ്യം ഡൽഹിയിൽ നേതാക്കളെ സന്ദർശിച്ച്‌ മടങ്ങിയെത്തിയ യെദ്യൂരപ്പ നേതൃമാറ്റം ചർച്ചയിലില്ലെന്നാണ്‌ പ്രതികരിച്ചത്‌. എന്നാൽ, തന്റെ ഭാവി നേതൃത്വം തീരുമാനിക്കുമെന്ന്‌ പിന്നീട്‌ തിരുത്തി. പിന്നീടാണ്‌ യെദ്യൂരപ്പ തന്റെ സമുദായത്തിലെ പുരോഹിതരെയും കോൺഗ്രസ്‌ നേതാക്കളെയും രംഗത്തിറക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top