20 May Friday

ചെങ്കല്‍പേട്ട് സിപിഐ എമ്മിനെ നയിക്കാന്‍ ഭാരതി അണ്ണ; തമിഴ്‌നാട്ടില്‍ ആദ്യമായി കാഴ്‌ചപരിമിതിയുള്ള ജില്ലാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

ചെന്നൈ> തമിഴ്‌നാട്ടില്‍ ആദ്യമായി കാഴ്ച്ച പരിമിതിയുള്ള വ്യക്തിയെ സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബി എസ് ഭാരതി അണ്ണയെ ആണ് സിപിഐ എം ചെങ്കല്‍പേട്ട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഭാരതി അണ്ണ അഭിഭാഷകന്‍ കൂടിയാണ്.

 ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റുമെന്നും പാര്‍ടിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നും ഭാരതി സമ്മേളന വേദിയില്‍ പറഞ്ഞു

'' മൂന്ന് വയസാകുന്നത് വരെ  എനിക്ക് കാഴ്‌ചയുണ്ടായിരുന്നു.  എന്നാല്‍ പിന്നീട് കാഴ്‌ച മങ്ങുകയും 2014 ല്‍ പൂര്‍ണമായി കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. ഇതുമൂലം തുടര്‍ന്നുപോന്നിരുന്ന പ്രവര്‍ത്തന മേഖലയില്‍ നിന്നും രാജിവെച്ചു.  വിഷാദാവസ്ഥയിലുമായി''- അദ്ദേഹം പറഞ്ഞു.
|
ചെന്നൈ അംബേദ്കര്‍ ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നാണ്  നിയമ പഠനം പൂര്‍ത്തിയാക്കിയത്. ജാതി വിവേചനത്തിനെതിരായ പോരാടുന്നതിനായി സിപിഐ എം നേതൃത്വത്തിലാരംഭിച്ച തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാഞ്ചീപുരത്തും ആര്‍ക്കോണത്തും പഞ്ചമി ഭൂമി തിരിച്ചുപിടിക്കാനുള്ള സമരങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു   ജാതിവിവേചനത്തിനും ദുരഭിമാനഹത്യകള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു


 അസോസിയേഷന്‍ ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ഓള്‍ ടൈപ്‌സ് ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് ആന്റ് കെയര്‍ഗിവേഴ്‌സിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഭാരതി അണ്ണ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top