24 August Saturday

മോഡിയെ തിരുത്തി കേന്ദ്രമന്ത്രി; ആയുഷ്‌മാന്‍ ഭാരതില്‍ കേരളം അംഗം

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

ന്യൂഡൽഹി> കേന്ദ്രപദ്ധതിയായ ആയുഷ്മാൻ ഭാരതിൽ കേരളം അംഗമല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തിരുത്തി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനികുമാർ ചൗബേ. കേരളം ഉൾപ്പെടെ 29 സംസ്ഥാനവും 4 കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയിൽ അംഗമായി. തെലങ്കാനയും ഒഡിഷയും കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹിയും മാത്രമാണ് ഇതുവരെ പദ്ധതിയിൽ അംഗമാകാത്തതെന്നും മന്ത്രി പറഞ്ഞു.

ബംഗാൾ സർക്കാർ പദ്ധതിയിൽനിന്ന‌് ജനുവരിയിൽ പുറത്തുപോയെന്നും ചോദ്യോത്തരവേളയിൽ മന്ത്രി അറിയിച്ചു. മനോജ‌്കുമാർ തിവാരിയുടെയും രാജീവ‌് പ്രതാപ‌് റൂഡിയുടെയും ചോദ്യത്തിന‌് മറുപടി പറയുകയായിരുന്നു ചൗബേ. രണ്ടാംതവണ അധികാരത്തിലെത്തിയശേഷം കേരളസന്ദർശനത്തിലാണ‌് മോഡി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത‌്.

ആയുഷ‌്മാൻ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന‌് ആവശ്യപ്പെട്ട മോഡിയെ തിരുത്തി ആരോഗ്യമന്ത്രി കെ കെ ശൈലജയും ധനമന്ത്രി തോമസ‌് ഐസക്കും രംഗത്തുവന്നിരുന്നു. പദ്ധതിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ കേരളം ആയുഷ്മാൻ ഭാരതിൽ അംഗമായെന്ന‌് കെ കെ ശൈശലജ ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് കമ്പനി നിശ്ചയിക്കുന്നതടക്കമുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോവുകയാണെന്നും കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top