19 November Tuesday

തൃപ്‌തികരമല്ല; സുപ്രീംകോടതി വിധിയെ മാനിക്കുന്നു: മുസ്‌ലിം വഖഫ്‌ ബോർഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ന്യൂഡൽഹി> അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നതായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. വിധി തൃപ്തികരമല്ലെന്നും അതേസമയം കോടതിയോട്‌  ആദരവാണുള്ളതെന്നും  മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വിധിയോട്‌ പ്രതികരിച്ചു. റിവ്യൂ ഹർജി നലകുമെന്നും  സുന്നി വഖഫ്‌ ബോർഡ്‌ പറഞ്ഞു.

സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി മുസ്‌ലീം ലീഗ്‌ നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.  കൂടുതല്‍ പ്രതികരണങ്ങള്‍ വിധിയുടെ വിശദാംശങ്ങള്‍ പഠിച്ചശേഷമാകാമെന്നും ഇരുവരും പ്രതികരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top