04 August Tuesday

രാമന്റെ അയോധ്യ ഇന്ത്യയിലല്ല, നേപ്പാളിലെന്ന്‌ ഒലി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


കാ‌‌ഠ്‌ണ്ഡു> രാമന്റെ അയോധ്യ ഇന്ത്യയിലല്ലെന്ന്‌‌ നേപ്പാൾ  പ്രധാനമന്ത്രി കെ പി ശർമ ഒലി. തെക്കൻ നേപ്പാളിലെ തോറിയിലാണ് രാമൻ ജനിച്ചത്‌. ഇന്ത്യയിൽ അയോധ്യ എവിടെ എന്നതിൽ തർക്കമുണ്ട്. എന്നാൽ നേപ്പാളിലാണ്‌ അയോധ്യ എന്നതിൽ ഞങ്ങൾക്ക്‌ ഒരു തർക്കവുമില്ല‌.

വാൽമീകി ആശ്രമം ഇപ്പോഴും  നേപ്പാളിലാണ്‌. ദശരഥൻ നേപ്പാളിലെ ഭരണാധികാരിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.  പരാമർശം വിവാദമായതോടെ പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top